
പലപ്പോഴ്ും എന്തെങ്കിലും കുത്തി കുറിക്കാം എന്നു കരുതി ഇരിക്കുമ്പോള്‍ മനസില്‍ ഒന്നും തെളിയാറില്ല
വല്ലാത്ത നിരാശ തോനുന്ന നിമിഷങ്ങള്‍ അങ്ങനെ ഒരു അവസ്ഥയില്‍ ആയിരുന്നു ഒരല്‍പം മുമ്പ് വരെ ഞ്ഞാന്‍
അപ്പോഴാണ് ഞ്ഞാന്‍ എന്റെ കുടുംബത്തെ കുറിച്ചു ഓര്‍ത്തത് അതോടെ ഒരുപാടു ഒരുപാടു എഴ്ൂതതാനുള്ള
കാര്യങ്ങള്‍ എന്‍ മനസിലേക്ക് ഓടിയെത്തി.
ഓ മറന്നു കുടുബത്തെ കുറിച്ചു പറയാന്‍. ടിയാന്‍ എന്‍റെ ഒരു കൂടെ താമസിക്കുന്ന ഒരാള്‍ ആണ്
അപ്പോള്‍ കുടുംബം ആയതെങ്ങനെ എന്നായിരിക്കും.... അതും ഒരു കഥ ( എന്‍റെ അടുത്ത ഒരു സുഹൃത്ിന്‍റെ
വകയിലെ,വകയിലെ എന്നു പറഞ്ഞാ അങ്ങു മുള്ലില്‍ തെറിച്ച വകയിലെ ഒരു കഥാപാത്രം ആണ് റഷീദ് ഓ..
റഷീദ് അതാണു നമ്മുടെ കുടുംബതതിന്‍റെ ശരിയായ നാമം.കുടുംബത്തിനു പല പല പ്രത്യേകതകള്‍ ഉണ്ട്
അത് ഓരോന്നായി ഞ്ഞാന്‍ പറയാം.
1: ടിയാന്‍ ഒരു ഉഗ്രന്‍ നാണം ഉള്ള കക്ഷി ആണ്
2: ടെലിവിഷന്‍ ചാനല്‍ മൂന്നെണ്ണം മാത്രമേ ഉപയോഗിക്കാറുള്ളൂ ( മൂന്നും കണ്ണീര്‍ പരമ്പരയുടെ കുതതൊഴ്‌ുക്കുള്ള
മലയാളം ചാനല്‍ ബാക്കി നൂറു ചാനലും ടിയാന്‍ നോക്കാറെ ഇല്ല.
3: എന്ത് കൊടുത്താലും ഒരേ ഡൈയലോഗ് " ഇച് ഇശ്ടില്ലാ.." അല്ലെങ്കില്‍ " ഇച് ബാണ്ട..."
4: എല്ലാ സിനിമയും കാണും എന്നാല്‍ ഒരു സിനിമയുടെ കഥ പോലും അറിയില്ല
5: പിന്നെ നുണ പറയുക അത് മൂപ്പന്‍റെ ഒരു പ്രതാന വിനോദം ആണ്
6: ഓ ഒരുകാര്യം ആദ്യം പറയാന്‍ മറന്നു അദ്ദേഹത്തിനു സ്ത്രീ വിഷയത്തില്‍ നല്ല താല്‍പര്യം ആണ്
(അയ്യോ നിങ്ങള്‍ വിചാരിക്കും പോലെ ഒന്നും ഇല്ല കേട്ടോ സ്ത്രീകളുടെ സ്വരം കേള്‍ക്കുക അവരുമായി സംസാരിക്കുക
ടിയാന്‍റെ സുഹൃത്തുക്കളും കൂടുതല്‍ സ്ത്രീകള്‍ ആണ് കേട്ടോ)
7: പിന്നെ കുടുംബതതിന്‍റെ കണക്കു കൂട്ടല്‍ അതാണു വേറെ ഒരു തമാശ... (ഉദാ: ടിയാന്‍ വന്നിട്ടു രണ്ടു മാസം ആയി
എന്നു വിചാരിക്കുക പക്ഷേ കുടുംബതതിന്‍റെ കണക്കില്‍ നാലുമാസം ആയി അതായത് രണ്ട് പ്ലസ് നടക്കുന്ന മാസം
പ്ലസ് അടുത്ത മാസം. കുടുംബം പറയുകയാണെങ്കില്‍ അടുത്ത ജുലൈ നാലു മാസം ആയെന്നരിക്കും)
8: പിന്നെ ആള്‍ എന്നും രാവിലെ ആരുമണി നേരം ഉറക്കം എണീക്കും എട്ടു മണിക്ക് രാത്രിവരെ ഉള്ള ചോറു
റെഡി ആക്കും ( രാത്രി ആകുമ്പോഴേക്കും ചോറു കേടാകും എന്നു പറയണ്ട ആവശ്യം ഇല്ലലോ അല്ലേ?)
9: പിന്നെ കക്ഷിക്കു നല്ല പേടിയാണ് ( വാതിലിന്‍റെ എല്ലാ ലോക്ക്കും അതായത് ഒരു നാലു ലോക്ക് എങ്കിലും)
10: ആളുകളുടെ നേരെ നോക്കുക ടിയാന്‍ ഒട്ടും താല്‍പര്യം കാണിക്കാത്ത കാര്യം ആണ് ( ഒരു കുഞ്ഞു പുഞ്ചിരിയോടെ
എവിടെങ്കിലും ഒളിച്ചിരിക്കും ആ ചിരി മൂപ്പന്‍റെ മാസ്റ്റര്‍ പീസ് ആണ് കേട്ടോ)
ഇങ്ങനെ ഒക്കെ ആണെങ്കിലും പൊതുവിഞ്യാനത്തില്‍ ആളു പുലിയാണ്... ഒരു പക്ഷേ ഒരു ഒന്നൊന്നര പുലി
(ആദ്യ തവണ തന്നെ പി എസ് സീ ജയിച്ചു എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ പറയണ്ടല്ലോ). ഇപ്പോള്‍ കുടുംബം
കോട്ടയ്ക്കല്‍ ആര്യ വൈദ്യ ശാലയില്‍ ആണ് ജോലി അവിടുള്ള എല്ലാ മരുന്നും പരീക്ഷിക്കുനത് പാവം എന്‍റെ ദേഹതാണു
ഏതു രോഗത്തിനും കുടുംബത്തിനു മരുന്നു ഉണ്ട്..... ) ഐഡ് സിന്‍ വരെ ഉണ്ട് എന്നാണ് കേട്ട് കേല്‍വി.. ഹ്)
ഇതെല്ലാം പറഞ്ഞത് ആളെ കുറിച്ചു ഒരു ചിത്രം ലഭിക്കുന്നതിനു വേണ്ടി ആണ്.....
1 comment:
കൊള്ളാം, തകര്‍ത്തു!! blogrollല്‍ ഇടു നാലാള്‍ വായിക്കട്ടെ!
linto
Post a Comment