Wednesday, December 31, 2008

വെറുതെ.................

ജീവിതത്തില്‍ ഒന്നും ആയി തീര്‍ന്നില്ല എന്നത് അവനെ ഒരിക്കലും നിരാശയില്‍ ആഴത്തിയില്ല ആരോടും അവന് പരാതികളും ഇല്ലായിരുന്നു ദൈവതതിന്‍റെ ഒരു വികൃതി അത്ര മാത്രമേ അവന് തന്നെകുറിച്ചു പലപ്പോഴും തോണിയിരുന്നത്‌ എങ്കിലും കാലം തെറ്റി പെയ്യുന്ന മഴ പോലെ അവന്‍റെ ഹൃധായ്ം പഴയകാല ഓര്‍മകള്‍ ചിള്ലപ്പോഴൊക്കെ വേട്ടയടാറുണ്ട്‌ അപ്പോഴെല്ലാം അഭയം പ്രാഭീക്കാനായി മദ്യംശാലകള്‍ തുറാനിട്ടുമുണ്ടായിരുന്നു.... ഇതാ അങ്ങനെ വരുന്ന അവനെയാണ് നമ്മള്‍ ഇപ്പോ മുന്നില്‍ കാണുന്നത്‌ ഇപ്പോള്‍ ഒരു പക്ഷേ അവന് ലോകത്തോട്‌ വെറുപ്പായിരിക്കാം ( അല്ലെങ്കില്‍ ലോകത്തിനു അവനോട്..) ഒരു പക്ഷേ എല്ലാവരും അവന് ശത്രുക്കള്‍ ആയി തോണുന്നുണ്ടവാം ( അതും മദ്യപന്‍റെ വീക്ഷണം) എന്തിനിങ്ങനെ ജീവിക്കുന്നു ( മരണം ആര്‍ക്കും തിരഞ്ഞെടുക്കാന്‍ അവകാശം ഇല്ല പോലും??) മരണത്തെ മാടി വിളിച്ചാലും ചിലപ്പോ വരില്ല... ( അതാവും രങ്ങാബോധം ഇല്ലാത്ത കോമാളി എന്ന പ്രസ്തവന) കിക്ക്‌ ഇറങ്ങിയാല്‍ വീണ്ടും അവന്‍ ഒരു പാവതതാന്‍ ആണ്എങ്കിലും ഇനിയും വെറുതെ ഒരു മദ്യപനാകന്‍ ഈ ജീവിതം വലിച്ചു നീട്ടുന്നതിതെന്തിനു??...ആ കോമാളിക്കായി കാത്തിരിക്കാതെ അവനെ അന്വേഷിച്ചു ഞ്ഞാന്‍ ഇതാ വിട പറയുന്നു ഒരു നിമിഷത്തെക്കായി ഒരു പക്ഷേ ഒരു ജന്‍മതതിലേക്കായി ...... ഒരു പക്ഷേ..........

Wednesday, July 2, 2008

കുടുംബം (റഷീദ്)




പലപ്പോഴ്ും എന്തെങ്കിലും കുത്തി കുറിക്കാം എന്നു കരുതി ഇരിക്കുമ്പോള്‍ മനസില്‍ ഒന്നും തെളിയാറില്ല
വല്ലാത്ത നിരാശ തോനുന്ന നിമിഷങ്ങള്‍ അങ്ങനെ ഒരു അവസ്ഥയില്‍ ആയിരുന്നു ഒരല്‍പം മുമ്പ് വരെ ഞ്ഞാന്‍
അപ്പോഴാണ് ഞ്ഞാന്‍ എന്റെ കുടുംബത്തെ കുറിച്ചു ഓര്‍ത്തത് അതോടെ ഒരുപാടു ഒരുപാടു എഴ്ൂതതാനുള്ള
കാര്യങ്ങള്‍ എന്‍ മനസിലേക്ക് ഓടിയെത്തി.

ഓ മറന്നു കുടുബത്തെ കുറിച്ചു പറയാന്‍. ടിയാന്‍ എന്‍റെ ഒരു കൂടെ താമസിക്കുന്ന ഒരാള്‍ ആണ്
അപ്പോള്‍ കുടുംബം ആയതെങ്ങനെ എന്നായിരിക്കും.... അതും ഒരു കഥ ( എന്‍റെ അടുത്ത ഒരു സുഹൃത്ിന്‍റെ
വകയിലെ,വകയിലെ എന്നു പറഞ്ഞാ അങ്ങു മുള്ലില്‍ തെറിച്ച വകയിലെ ഒരു കഥാപാത്രം ആണ് റഷീദ് ഓ..
റഷീദ് അതാണു നമ്മുടെ കുടുംബതതിന്‍റെ ശരിയായ നാമം.കുടുംബത്തിനു പല പല പ്രത്യേകതകള്‍ ഉണ്ട്‌
അത്‌ ഓരോന്നായി ഞ്ഞാന്‍ പറയാം.

1: ടിയാന്‍ ഒരു ഉഗ്രന്‍ നാണം ഉള്ള കക്ഷി ആണ്
2: ടെലിവിഷന്‍ ചാനല്‍ മൂന്നെണ്ണം മാത്രമേ ഉപയോഗിക്കാറുള്ളൂ ( മൂന്നും കണ്ണീര്‍ പരമ്പരയുടെ കുതതൊഴ്‌ുക്കുള്ള
മലയാളം ചാനല്‍ ബാക്കി നൂറു ചാനലും ടിയാന്‍ നോക്കാറെ ഇല്ല.
3: എന്ത്‌ കൊടുത്താലും ഒരേ ഡൈയലോഗ് " ഇച് ഇശ്ടില്ലാ.." അല്ലെങ്കില്‍ " ഇച് ബാണ്ട..."
4: എല്ലാ സിനിമയും കാണും എന്നാല്‍ ഒരു സിനിമയുടെ കഥ പോലും അറിയില്ല
5: പിന്നെ നുണ പറയുക അത്‌ മൂപ്പന്‍റെ ഒരു പ്രതാന വിനോദം ആണ്
6: ഓ ഒരുകാര്യം ആദ്യം പറയാന്‍ മറന്നു അദ്ദേഹത്തിനു സ്ത്രീ വിഷയത്തില്‍ നല്ല താല്‍പര്യം ആണ്
(അയ്യോ നിങ്ങള്‍ വിചാരിക്കും പോലെ ഒന്നും ഇല്ല കേട്ടോ സ്ത്രീകളുടെ സ്വരം കേള്‍ക്കുക അവരുമായി സംസാരിക്കുക
ടിയാന്‍റെ സുഹൃത്തുക്കളും കൂടുതല്‍ സ്ത്രീകള്‍ ആണ് കേട്ടോ)
7: പിന്നെ കുടുംബതതിന്‍റെ കണക്കു കൂട്ടല്‍ അതാണു വേറെ ഒരു തമാശ... (ഉദാ: ടിയാന്‍ വന്നിട്ടു രണ്ടു മാസം ആയി
എന്നു വിചാരിക്കുക പക്ഷേ കുടുംബതതിന്‍റെ കണക്കില്‍ നാലുമാസം ആയി അതായത്‌ രണ്ട്‌ പ്ലസ് നടക്കുന്ന മാസം
പ്ലസ് അടുത്ത മാസം. കുടുംബം പറയുകയാണെങ്കില്‍ അടുത്ത ജുലൈ നാലു മാസം ആയെന്നരിക്കും)
8: പിന്നെ ആള്‍ എന്നും രാവിലെ ആരുമണി നേരം ഉറക്കം എണീക്കും എട്ടു മണിക്ക്‌ രാത്രിവരെ ഉള്ള ചോറു
റെഡി ആക്കും ( രാത്രി ആകുമ്പോഴേക്കും ചോറു കേടാകും എന്നു പറയണ്ട ആവശ്യം ഇല്ലലോ അല്ലേ?)
9: പിന്നെ കക്ഷിക്കു നല്ല പേടിയാണ് ( വാതിലിന്‍റെ എല്ലാ ലോക്ക്കും അതായത് ഒരു നാലു ലോക്ക്‌ എങ്കിലും)
10: ആളുകളുടെ നേരെ നോക്കുക ടിയാന്‍ ഒട്ടും താല്‍പര്യം കാണിക്കാത്ത കാര്യം ആണ് ( ഒരു കുഞ്ഞു പുഞ്ചിരിയോടെ
എവിടെങ്കിലും ഒളിച്ചിരിക്കും ആ ചിരി മൂപ്പന്‍റെ മാസ്റ്റര്‍ പീസ് ആണ് കേട്ടോ)



ഇങ്ങനെ ഒക്കെ ആണെങ്കിലും പൊതുവിഞ്യാനത്തില്‍ ആളു പുലിയാണ്‌... ഒരു പക്ഷേ ഒരു ഒന്നൊന്നര പുലി
(ആദ്യ തവണ തന്നെ പി എസ് സീ ജയിച്ചു എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ പറയണ്ടല്ലോ). ഇപ്പോള്‍ കുടുംബം
കോട്ടയ്ക്കല്‍ ആര്യ വൈദ്യ ശാലയില്‍ ആണ് ജോലി അവിടുള്ള എല്ലാ മരുന്നും പരീക്ഷിക്കുനത്‌ പാവം എന്‍റെ ദേഹതാണു
ഏതു രോഗത്തിനും കുടുംബത്തിനു മരുന്നു ഉണ്ട്‌..... ) ഐഡ് സിന്‍ വരെ ഉണ്ട്‌ എന്നാണ് കേട്ട്‌ കേല്‍വി.. ഹ്)

ഇതെല്ലാം പറഞ്ഞത് ആളെ കുറിച്ചു ഒരു ചിത്രം ലഭിക്കുന്നതിനു വേണ്ടി ആണ്.....

Tuesday, February 5, 2008

സ്നേഹം ( കവിത)


സ്നേഹിക്കാനായി മാത്രം ജനിച്ചവര്‍ ചിലര്‍
സ്നേഹിക്കാപെടുവാന്‍ മാത്രം ജനിച്ചവര്‍ മറ്റു ചിലര്‍
സ്നേഹം കൊത്ിയ്ക്കുന്നവര്‍ ചിലര്‍
സ്നേഹം എന്തെന്നറിയാത്തവര്‍ ചിലര്‍
സ്നേഹം വെറൂക്കുന്നവര്‍ ചിലര്‍
സ്നേഹം തെജിക്കുന്നവര്‍ ചിലര്‍
സ്നേഹം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില പേശുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില ഇടുന്നവര്‍ ചിലര്‍
സ്നേഹത്തിനു പുതിയ മാനം കണ്ടെത്തുന്നവര്‍ ചിലര്‍
സ്നേഹിച്ചാല്‍ നക്കി കൊല്ലുന്നവര് ചിലര്‍
സ്നേഹം കണ്ടില്ല എന്നു നടിക്കുന്നവര്‍ ചിലര്‍

അങ്ങനെ അങ്ങനെ സ്നേഹത്തിന്‍റെ പല പല രൂപങ്ങള്‍
എന്‍റെ മുന്നിലായി മാറി മറയുന്നു
ഇവര്‍ക്കായി എന്‍റെ ഉള്ളിന്‍റെ
ഉള്ളില്‍ നിന്നും ഒരായിരം സ്നേഹാശംസകള്‍.........
ഹൃദയത്തിന്‍റെ ആഴ്ങ്ങളില്‍ നിന്നും എടുത്ത ഒരു കുഞ്ഞു തുള്ളി
ചോര കൊണ്ടിത ഞാന്‍ നേരുന്നു സ്നേഹിതാ നിനക്കായി
എന്‍റെ സ്നേഹശംശകള്‍

അച്ചായന്‍

Monday, February 4, 2008

പോലീസ് (ചെറുകഥ)


അയാള്‍ ഒരു സുന്ദരന്‍ ആയിരുന്നു.
അതിലുപരി ഒരു ചിരിക്കൂടുക്കയും.
ആരെയും ആകര്‍ഷിക്കാന്‍ കഴ്‌ിവുള്ള
ചിരി ആയിരുന്നു അയാള്‍ക്ക് ഉണ്ടായിരുന്നത്‌.

ജീവിതം അപ്പോഴും അയാള്‍ക്കൊരു മരീചിക ആയിരുന്നു
ഓരോ ദിവസവും യുഗങ്ങള്‍ ആയി തോന്നി അയാള്‍ക്ക്‌.
ചിരിച്ചുകൊണ്ട്‌ നടക്കുമ്പോഴും അയാളുടെ വയര്‍
മുഴ്്പട്ടിണിയില്‍ ആണ് എന്നു മറ്റാരും അറിഞ്ഞില്ല
അയാള്‍ ആരെയും അറിയിച്ചുമില്ല.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ അയാള്‍ക്ക് പോലീസ് ആയി
നിയമനം കിട്ടി. ആരുടേയോ കൃപ... അങ്ങനയെ അതിനെ അയാള്‍ കരുതിയത്‌.
പോലീസ് ആയി മാറിയപ്പോള്‍ ആണ് അയാള്‍ക്ക് മനസില്‍ ആയത്‌ അയാളുടെ
നിഷ്കളങ്കമായ ചിരി ഒരിക്കലും ഒരു പോലീസ് കാരന്‍ ചിരിക്കണ്ട ഒന്നല്ല എന്ന്.
പോലീസ് ചിരിക്കാറില്ല ആരും ചിരിക്കുന്നത് രസിക്കാറൂം ഇല്ല.

അങ്ങനെ ഉള്ള ഒരാളായി മാറാന്‍ അവന് വീണ്ടും പല കടുത്ത തീരുമാനങ്ങളും
എടുക്കേണ്ടി വന്നു. ഒടുവില്‍ അവന്‍ അവന്‍റെ ചുന്ടിനടിയിലായി ഒരു
കൂഴ്‌ി കുഴ്ിച്ചു..... സ്നേഹം കുഴ്ിച്ചു മൂടാന്‍ പോന്ന ഒരു കൂഴ്‌ി.
പിന്നീടുള്ള അവന്‍റെ എല്ലാ ചിരികളും ആ കുഴിയില്‍ വീണ് ഉടഞ്ഞ്
ആര്‍ക്കും കാണാന്‍ പറ്റാത്ത ഒന്നായി.....
അങ്ങനെ അവന്‍ ഒരു പോലീസ് കാരനും.

അച്ചായന്‍

Thursday, January 31, 2008

സ്വതന്ത്രം (ചെറു കഥ)


നിലാവിന്‍റെ വെളിച്ചം ഉണ്ടായിരുന്നിട്ടും അവന്‍ ഇരുട്ട് മറയാക്കി മെല്ലെ മെല്ലെ നടന്നു
ജന കൂട്ടത്തില്‍ നിന്നും അകന്ന് അകന്ന്
അച്ഛന്‍ എന്ന പേര്‌ അവന് എന്നും കേട്ടുകേള്‍വി മാത്രം ആയിരുന്നു
തന്തയില്ലാത്തവന്‍ എന്ന ക്രൂരമായ വിളി അവനിഇപ്പോള്‍ യാതൊരു ചലനാവും സൃഷട്റിക്കാറില്ല
അവന്‍ അതു ശീലിച്ചു,എങ്കിലും ജനത്തെ അവന് ഭയം ആണ്

അമ്മ മരണത്തെ നോക്കി കിടക്കുവാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ ഒരുപാടായി
അവന്‍ പലപ്പോഴും ചോദിച്ചിട്ട്‌ ഉണ്ട്‌ തന്‍റെ അച്ഛനെ കുറിച്ച്‌
അന്ന് എല്ലാം അമ്മ ഓഴ്‌ിഞ്ച്‌ മാറുകയാണുണ്ടായത്‌
തന്‍റെ കൂടുകാര്‍ക്കെല്ലാം അച്ഛന്‍ ഉണ്ട്‌ തനിക്കും മാത്രം….
തന്‍റെ ആടുത്ത കൂടുകാരന്‍ സുശീലന്‌(കള്ളന്‍ സുശീലന്‍)അവന്‍റെ അച്ഛന്‍ മരിക്കാനായി
കിടന്നപ്പോള്‍ കൊടുത്തത്‌ ഒരു കൂട്ടം താക്കോല്‍ ആണ്
അതുപയോഗിച്ച്‌ ഏതു പൂട്ടും തുറക്കാം ആനായസേന.
അവനിന്ന് ഒരു ജീവിത മാര്‍ഗം കൂടിയാണ് ആ താക്കോല്‍ കൂട്ടം.

തന്‍റെ അച്ഛന്‍ എന്താണാവോ തനിക്ക്‌ തരിക…..?
ഈ ചോദ്യം എന്നും അവന്‍ അവനോട് ചോദിക്കുന്ന ഒന്നായിരുന്നു
അങ്ങനെ ഒരു നാള്‍ അമ്മ മരണത്തെ മുഖാമുഖം കാണുന്ന നിമിഷ്ങ്ളില്‍ ഒന്നില്‍
അവന് നേരെ ഒരു മേല്‍ വിലാസവും ഒരു ഫോട്ടോയും നീട്ടികൊണ്ട്‌ പറഞ്ഞു
മോനേ ഇതാണു നിന്‍റെ അച്ഛന്‍.
അത്‌ അമ്മയുടെ അവസാനത്തെ വാക്കുകളില്‍ ഒന്നായിരുന്നു

അവന്‍ അച്ഛനെ തേടി ഇറങ്ങി
പല സ്ഥലങ്ങളില്‍ പല വട്ടം അലഞ്ഞു തിരിഞ്ഞു
അവന് കിട്ടിയ മേല്‍ വിലാസം പല സ്ഥലങ്ങളിലേക്കും മാറികൊണ്ടിരുന്നു
അച്ഛന്‍ അപ്പോഴും അവന് അന്യനായി അവശേഷിച്ചു.
അങ്ങനെ ഒരിക്കല്‍ ഒരു ഇടുങ്ങിയ ബാറിന് ഉള്ളിലെ മങ്ങിയ വെളിച്ചത്തില്‍
അവന്‍ ആ മുഖം കണ്ടു..... തന്‍റെ അച്ഛന്‍!!!!

അയാള്‍ പുറത്തിറങ്ങിയ പുറകേ അവന്‍ മെല്ലെ മെല്ലെ നടന്നു
മെല്ലെ അവന്‍ വിളിച്ചു അച്ഛാ…
അയാള്‍ മെല്ലെ തിരിഞ്ഞു നോക്കി….. അപരിചിതമായ മുഖം
എങ്കിലും എവിടെയോ കണ്ടു മറന്ന പോലെ ( രക്തം രക്തതതെ തിരിച്ചറിഞ്ഞത്താവാം)
അയാള്‍ അവന്‍റെ അരികിലേക്കു നടന്നുവന്നു
ആ ഇരുട്ടിന്‍റെ മറവില്‍ മറ്റാരും അറിയാതെ
അവന്‍ കാലങ്ങള്‍ ആയി തന്‍റെ കയ്യില്‍ സൂക്ഷിച്ച ഒരു കൊച്ച് കത്തി അയാളുടെ കഴ്ുതതില്‍ ആഞ്ിറക്കി

അയാളുടെ "മോനേ" എന്നുള്ള നീല വിളി പുറത്തേക്ക്‌ കാറ്റ്‌ പോലെ
ഓഴ്ൂകി വായുവില്‍ അലിഞ്ഞു ചേര്‍ന്നു

താന്‍ എല്ലാവരില്‍ നിന്നും സ്വതന്ത്രന്‍ ആയ ഒരു സംതൃപ്തിയോടെ അവന്‍
അവിടെനിന്നും നടന്നകന്നു.

അച്ഛനും അമ്മയും ഇല്ലാത്ത ഒരു സ്വതത്ര ലോകത്തേക്ക്‌…....

അച്ചായന്‍

Wednesday, January 30, 2008

ബോറന്‍ (കോമിക് കവിത)


(ഒരു കുഞ്ഞ് കവിത.. ബോറ് അടിക്കുന്നവര്‍ക്കായി...
ബോറ് അടിക്കുന്നവര്‍ക്ക് വേണ്ടി മാത്രം)

ബോറ് അടിക്കുന്നവന്‍ അല്ല ബോറന്‍
ബോറിസ്‌ ബെക്കരും അല്ല ബോറന്‍
ബോറടി മാറ്റാന്‍ ബോറടിപ്പികുന്നവരുടെ
കൂടെ ബോറടിക്കുന്നവന്‍ ആണ്
മഹാ ബോറന്‍
പാവം ബോറന്‍..........

(കടപ്പാട്‌: ലാല്‍)
by അച്ചായന്‍

Tuesday, January 29, 2008

ആനയ്ക്ക്‌ "മതം" ഇളകിയാല്‍?(ചെറു കഥ)




'മാനസി' അതാണ് അവളുടെ വിളി പേര്‍ എന്നാലും ഞാന്‍ മിന്നു എന്നാണ് വിളിക്കാറ്.
ഓ... മറന്നു ഞാന്‍ ആരാണെന്ന് പറഞ്ഞില്ല അല്ലേ?
ഞാന്‍ ഒരു പാവം ആനയാണ്‌ മിന്നു എന്‍റെ കൂട്ടുകാരി ആനയും.
കാട്ടില് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ഞങ്ങള്‍ കാലങ്ങളോളമായി അനുരാഖത്തിലാണ്‌.
ഹൃദയം തുറന്ന ഒരു പ്രണയം.

ആ ഇടക്കാണ്‌ കാട്ടില് മനുഷ്യരേ പോലെ 'മതം' എന്ന ചിന്ത ഉടലെടുത്തത്‌.
മതം മനുഷ്യനെ മത്തു പിടിപിക്കും എന്നു കേട്ടിരുന്നു. പക്ഷേ അപ്പോഴും എനിക്ക്‌
മനസിലായില്ല എന്തിനാണ്‌ കാട്ടില് ഈ പുതിയ പരിഷ്കാരമെന്ന്.
എന്തിന് അതികം പറയുന്നു, പിന്നീട് അങ്ങോട്ട്‌ മൃഗങ്ങളായ നമ്മളെ മത പരിവര്‍ത്തനം
എന്നും മത പ്രഭാഷണം എന്നും മത കൂട്ടായ്മായെന്നും മറ്റും പറഞ്ഞു
പല മതത്തിലേക്ക് കൂട്ടുന്ന തിരക്കിലായിരുന്നു അവിടുത്തെ പ്രമാണികള്‍ക്ക്.
അങ്ങനെ അവസാനം കാട് നാടുപോലെ ആയി മാറി.
മൃഗങ്ങളെല്ലാം മനുഷ്യനും.


ഞാന്‍ എന്തിനാണിതൊക്കെ ഇവിടെ പറയുന്നത്‌ എന്നല്ലേ സംശയം?
ഞാന്‍ കാര്യത്തിലേക്ക് കടക്കാം.
ഞാന്‍ ആദ്യം പരാമര്‍ശിച്ച എന്‍റെ മിന്നു ഇന്ന് എനിക്ക്‌ അന്യ ജാതി കാരിയണ്.
( പക്ഷേ ഇപ്പോഴും അവള്‍ ആന തന്നയാണ്‌ കേട്ടോ)
വീട്ടുകാരും കൂട്ടുകാരും ആരും എന്‍റെ ബന്ധത്തെ സമ്മതിക്കുന്നില്ല ഇപ്പോ.

അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌‌ നിങ്ങള്‍ മനുഷ്യര്‍ക്ക് ഇതെല്ലാം സുപരീചിതം ആണല്ലോ എന്ന്.
അതിനാല്‍ എനിക്ക്‌ മനുഷ്യ ഉപദേശം ആണ് ഇപ്പോള്‍ വേണ്ടത്‌.
അതിനാണ്‌ ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ ഇതു വരെ പറഞ്ഞു വന്നത്‌.

അതിനാല്‍ ദയവായി എന്നെ അറിയിക്കൂ...
ഞാന്‍ എന്‍റെ മിന്നുവിനെ മറന്ന് മതതതേയും കെട്ടിപിടിച്ചു ഒരു മനുഷ്യനായി ജീവിക്കണ്ണോ
അതോ മതം എല്ലാം ഉപേക്ഷിച്ചു വെറുമൊരു ആന മാത്രം ആയി ജീവിക്കണ്ണോ എന്ന്.
അപ്പോഴും എന്നെ ഉലക്കുന്ന ഒരു ചോദ്യം ഇതാണ്
മനുഷ്യന് മൃഗങ്ങള്‍ ആകാം
പക്ഷേ മൃഗങ്ങള്‍ക്ക് മനുഷ്യനാകന്‍ കഴിയുമോ?

AchAyAn

Friday, January 25, 2008

ഓര്‍മകള്‍ (ഓര്‍മ്മ കുറിപ്പ്)


ഓര്‍മകള്‍ക്ക് മരണം ഇല്ല എന്നു കേട്ടിരിക്കുന്നു.
പക്ഷേ ആ ഓര്‍മകള്‍ മരണത്തെ കുറിച്ച്‌ ആവുമ്പോഴോ?
ഓര്‍ക്കുവാന്‍ ഒരിക്കലും,എന്തിന് ചിന്തിക്കുവാന്‍ പോലും
താല്‍പര്യപെടാത്ത നഗ്നനമായ സത്യം.

ജീവിതത്തില്‍ എവിടെയോ വെച്ചു തിരിച്ചറിഞ്ഞു.
പലപ്പോഴ്ും ആരൊക്കയോ ആണെന്ന തോന്നല്‍ പകര്‍ന്നു
കടന്നു പോയി.ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍

എപ്പോഴോ താളം തെറ്റി വന്ന കാലന്‍ അവനേയും കൂട്ടി
കടന്നു പോയി.ഒരു വാക്ക് പോലും പറയാതെ,
ഒരു നോക്കൂ പോലും തിരിഞ്ഞൊന്നു നോക്കാതെ....

ജീവിതത്തോടു തന്നെ വെറുപ്പ് തോന്നിയ കാലം
പിന്നീട് പലപ്പോഴും ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു
ജീവിതം തന്നെ. പലരും കടന്നു വന്നു വീണ്ടും.
അതുപോലതന്നെ കടന്നു പോവുകയും ചെയ്തു.
അവരാരും എന്നെ മനസിലാക്കാന്‍ ശ്രമിച്ചില്ലെ?
അതോ ഞാന്‍ അവരില്‍നിന്നും ഓടി മാറുക ആയിരുന്നോ?

ജീവിതത്തില്‍ ഇപ്പോഴും തനിച്ചാണെന്ന ഒരു തോന്നല്‍,
ഒരു പക്ഷേ പലരും കൂടെ ഉണ്ടെങ്കിലും.
ഞാന്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുക അല്ലേ?
എന്നെ മനസിലാക്കുന്ന ഞാന്‍ ‍മനസിലാക്കുന്ന
ആര്‍ക്കോ വേണ്ടി.

ഓര്‍ക്കുവാന്‍ രസം ഉള്ള ചിന്തകള്‍
അപ്പോഴും മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍
എന്നെ പിന്തുടരുമോ ആവോ?
അതു തീര്‍ത്തും ഒരു ചോദ്യം മാത്രം ആണല്ലേ?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.

ഇപ്പോള്‍ വെറുതെ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌
ഈ ഓര്‍മകള്‍ക്ക് എന്താ മരിച്ചൂടെ?
ഒരിക്കലും പുനര്‍ ജനിക്കാത്ത വിധം മനുഷ്യ
മനസുകളില്‍ നിന്നും.

അച്ചായന്‍

Wednesday, January 23, 2008

മിഥ്യയോ അതോ സത്യമോ??( കവിത)

സത്യം എന്നുമൊരു മിഥ്യയോ
അതോ സത്യം വിദ്വാന്‍റെ ഭാക്ഷയോ?
വിദ്വാനു ഭൂഷണം മൌനം ആകയാല്‍
മൌനം എന്നും മിഥ്യആയി...
മിഥ്യ എന്നും സത്യവും.

അച്ചായന്‍

വിട ( കവിത)


സ്നേഹം ചോദിച്ചു!!!! തന്നില്ലത് ആരും.
സ്നേഹം നല്‍കി!!!! വാങ്ങകിയില്ലത് ആരും.
സ്നേഹം എന്ന വാക്ക് ആരും തിരിച്ച് അറിഞ്ഞില്ല.
എന്നെയും ആരും തിരിച്ചറിഞ്ഞില്ല.....

ഇനിയും ഒരു തഴയല്‍ താങ്ങില്ല എങ്കിലും.
അറിയാതെ സ്നേഹിച്ചിടുന്നു വെറുതെ.
അറിവിന്‍റെ ആഴ്ക്കടലില്‍ അലയുന്ന
ഭൂമിത്ന്‍ സന്തതതികളെ നിങ്ങള്‍........

സ്നേഹം തിരിച്ച് അറിഞ്ിട്‌ൂ
വിട എന്ന വാക്കു നീ അരുതേ.....
പകരം സ്നേഹം പകര്‍ന്നിട്ു
സ്നേഹിക്കുവാനും പറഞ്ിട്‌ൂ.......

അച്ചായന്‍

Tuesday, January 22, 2008

കൊതുക്‌ (കോമിക് കവിത)






ജീവിതം ജീവച്ചു തീര്‍ക്കുവാന്‍ ഒരു മൂളലുമായിതാ
അവന്‍ മെല്ലെ പറന്ന് അടുത്തിടുന്നു.. നിന്‍ അരികിലേക്ക്
ആരൊരും അറിയാതെ ഒരു തുള്ളി ചോര കൊതിച്ചവന്‍
നിന്നെ തലോടി തഴ്‌ുകൂന്നു....... പക്ഷേ നീ.....

സ്നേഹത്തിന്‍ യാതൊരു ലാഞ്ജാനവും ഇല്ലാതെ
ഒരു കുഞ്ഞു കൊതുകിനെ ഞ്ഞചെരിച്ചിടുന്നു നിന്‍ കയികളാല്‍...
തകര്‍ത്തിടുന്നു ഒരു സ്വപ്ന ജീവിതം കൂടി നീ
ആരൊരുമറിയാതെ അറിയാതെ.................


അരുതേ നിന്‍ ഈ ആറ്‌റും കുല ഇനി നീ ചെയ്യരുതെ...
സ്വപ്നങ്ങള്‍ തകര്‍ത്തിടാതെ സ്നേഹിക്കാന്‍ പടിക്കൂ്‌.
ജീവിതം യതര്‍ത്യത്തിലേക്ക് വഴ്ിമാൃികൊടുക്കു്‌.

അച്ചായന്‍

അന്ത്യ യാത്ര ( കവിത)


നീളയില് ചെളി നീര്‌ ഒഴുകുന്നുവോ അതോ?
മാനവേന്‍ മനസിലെ കപഠ്യമൊ ?

തകരുന്ന സൌഹൃദം,വളരുന്ന ജീവിതം...
സ്നേഹത്തിന്‍ തൊണികള്‍ മുങ്ങി മറയുന്നു..
കാലത്തിന്‍റെ കുതതൊഴ്‌ുക്കില്‍ ജീവിതവും..


മനസിന്‍റെ മോചനം മരണമോ അതോ?
കാലന്‍ വരുമെന്ന ഓര്‍മായോ?.....

അച്ചായന്‍.