
ഓര്‍മകള്‍ക്ക് മരണം ഇല്ല എന്നു കേട്ടിരിക്കുന്നു.
പക്ഷേ ആ ഓര്‍മകള്‍ മരണത്തെ കുറിച്ച് ആവുമ്പോഴോ?
ഓര്‍ക്കുവാന്‍ ഒരിക്കലും,എന്തിന് ചിന്തിക്കുവാന്‍ പോലും
താല്‍പര്യപെടാത്ത നഗ്നനമായ സത്യം.
ജീവിതത്തില്‍ എവിടെയോ വെച്ചു തിരിച്ചറിഞ്ഞു.
പലപ്പോഴ്ും ആരൊക്കയോ ആണെന്ന തോന്നല്‍ പകര്‍ന്നു
കടന്നു പോയി.ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍
എപ്പോഴോ താളം തെറ്റി വന്ന കാലന്‍ അവനേയും കൂട്ടി
കടന്നു പോയി.ഒരു വാക്ക് പോലും പറയാതെ,
ഒരു നോക്കൂ പോലും തിരിഞ്ഞൊന്നു നോക്കാതെ....
ജീവിതത്തോടു തന്നെ വെറുപ്പ് തോന്നിയ കാലം
പിന്നീട് പലപ്പോഴും ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു
ജീവിതം തന്നെ. പലരും കടന്നു വന്നു വീണ്ടും.
അതുപോലതന്നെ കടന്നു പോവുകയും ചെയ്തു.
അവരാരും എന്നെ മനസിലാക്കാന്‍ ശ്രമിച്ചില്ലെ?
അതോ ഞാന്‍ അവരില്‍നിന്നും ഓടി മാറുക ആയിരുന്നോ?
ജീവിതത്തില്‍ ഇപ്പോഴും തനിച്ചാണെന്ന ഒരു തോന്നല്‍,
ഒരു പക്ഷേ പലരും കൂടെ ഉണ്ടെങ്കിലും.
ഞാന്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുക അല്ലേ?
എന്നെ മനസിലാക്കുന്ന ഞാന്‍ മനസിലാക്കുന്ന
ആര്‍ക്കോ വേണ്ടി.
ഓര്‍ക്കുവാന്‍ രസം ഉള്ള ചിന്തകള്‍
അപ്പോഴും മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍
എന്നെ പിന്തുടരുമോ ആവോ?
അതു തീര്‍ത്തും ഒരു ചോദ്യം മാത്രം ആണല്ലേ?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.
ഇപ്പോള്‍ വെറുതെ ഞാന്‍ ഓര്‍ത്തുപോവുകയാണ്
ഈ ഓര്‍മകള്‍ക്ക് എന്താ മരിച്ചൂടെ?
ഒരിക്കലും പുനര്‍ ജനിക്കാത്ത വിധം മനുഷ്യ
മനസുകളില്‍ നിന്നും.
അച്ചായന്‍
2 comments:
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
shari fazalikkaaa..........
Post a Comment