
'മാനസി' അതാണ് അവളുടെ വിളി പേര്‍ എന്നാലും ഞാന്‍ മിന്നു എന്നാണ് വിളിക്കാറ്.
ഓ... മറന്നു ഞാന്‍ ആരാണെന്ന് പറഞ്ഞില്ല അല്ലേ?
ഞാന്‍ ഒരു പാവം ആനയാണ് മിന്നു എന്‍റെ കൂട്ടുകാരി ആനയും.
കാട്ടില് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ഞങ്ങള്‍ കാലങ്ങളോളമായി അനുരാഖത്തിലാണ്.
ഹൃദയം തുറന്ന ഒരു പ്രണയം.
ആ ഇടക്കാണ് കാട്ടില് മനുഷ്യരേ പോലെ 'മതം' എന്ന ചിന്ത ഉടലെടുത്തത്.
മതം മനുഷ്യനെ മത്തു പിടിപിക്കും എന്നു കേട്ടിരുന്നു. പക്ഷേ അപ്പോഴും എനിക്ക്
മനസിലായില്ല എന്തിനാണ് കാട്ടില് ഈ പുതിയ പരിഷ്കാരമെന്ന്.
എന്തിന് അതികം പറയുന്നു, പിന്നീട് അങ്ങോട്ട് മൃഗങ്ങളായ നമ്മളെ മത പരിവര്‍ത്തനം
എന്നും മത പ്രഭാഷണം എന്നും മത കൂട്ടായ്മായെന്നും മറ്റും പറഞ്ഞു
പല മതത്തിലേക്ക് കൂട്ടുന്ന തിരക്കിലായിരുന്നു അവിടുത്തെ പ്രമാണികള്‍ക്ക്.
അങ്ങനെ അവസാനം കാട് നാടുപോലെ ആയി മാറി.
മൃഗങ്ങളെല്ലാം മനുഷ്യനും.
ഞാന്‍ എന്തിനാണിതൊക്കെ ഇവിടെ പറയുന്നത് എന്നല്ലേ സംശയം?
ഞാന്‍ കാര്യത്തിലേക്ക് കടക്കാം.
ഞാന്‍ ആദ്യം പരാമര്‍ശിച്ച എന്‍റെ മിന്നു ഇന്ന് എനിക്ക് അന്യ ജാതി കാരിയണ്.
( പക്ഷേ ഇപ്പോഴും അവള്‍ ആന തന്നയാണ് കേട്ടോ)
വീട്ടുകാരും കൂട്ടുകാരും ആരും എന്‍റെ ബന്ധത്തെ സമ്മതിക്കുന്നില്ല ഇപ്പോ.
അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് നിങ്ങള്‍ മനുഷ്യര്‍ക്ക് ഇതെല്ലാം സുപരീചിതം ആണല്ലോ എന്ന്.
അതിനാല്‍ എനിക്ക് മനുഷ്യ ഉപദേശം ആണ് ഇപ്പോള്‍ വേണ്ടത്.
അതിനാണ് ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ ഇതു വരെ പറഞ്ഞു വന്നത്.
അതിനാല്‍ ദയവായി എന്നെ അറിയിക്കൂ...
ഞാന്‍ എന്‍റെ മിന്നുവിനെ മറന്ന് മതതതേയും കെട്ടിപിടിച്ചു ഒരു മനുഷ്യനായി ജീവിക്കണ്ണോ
അതോ മതം എല്ലാം ഉപേക്ഷിച്ചു വെറുമൊരു ആന മാത്രം ആയി ജീവിക്കണ്ണോ എന്ന്.
അപ്പോഴും എന്നെ ഉലക്കുന്ന ഒരു ചോദ്യം ഇതാണ്
മനുഷ്യന് മൃഗങ്ങള്‍ ആകാം
പക്ഷേ മൃഗങ്ങള്‍ക്ക് മനുഷ്യനാകന്‍ കഴിയുമോ?
AchAyAn
3 comments:
നല്ല ചിന്ത. പക്ഷെ ആനയുടെ ചോദ്യത്തിന് ഉത്തരമില്ല.
മനുഷ്യനെ മനുഷ്യമൃഗം എന്നും വിളിക്കാറുണ്ടല്ലോ ?
അല്ലെങ്കില്‍ മനുഷ്യനല്ലേ ശരിയായ മൃഗം!!
അല്ല... മൃഗത്തിനു തിരിച്ചറിവ് വെച്ചതാണ് മനുഷ്യന്.
കൊള്ളാം
Post a Comment