Thursday, January 31, 2008

സ്വതന്ത്രം (ചെറു കഥ)


നിലാവിന്‍റെ വെളിച്ചം ഉണ്ടായിരുന്നിട്ടും അവന്‍ ഇരുട്ട് മറയാക്കി മെല്ലെ മെല്ലെ നടന്നു
ജന കൂട്ടത്തില്‍ നിന്നും അകന്ന് അകന്ന്
അച്ഛന്‍ എന്ന പേര്‌ അവന് എന്നും കേട്ടുകേള്‍വി മാത്രം ആയിരുന്നു
തന്തയില്ലാത്തവന്‍ എന്ന ക്രൂരമായ വിളി അവനിഇപ്പോള്‍ യാതൊരു ചലനാവും സൃഷട്റിക്കാറില്ല
അവന്‍ അതു ശീലിച്ചു,എങ്കിലും ജനത്തെ അവന് ഭയം ആണ്

അമ്മ മരണത്തെ നോക്കി കിടക്കുവാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ ഒരുപാടായി
അവന്‍ പലപ്പോഴും ചോദിച്ചിട്ട്‌ ഉണ്ട്‌ തന്‍റെ അച്ഛനെ കുറിച്ച്‌
അന്ന് എല്ലാം അമ്മ ഓഴ്‌ിഞ്ച്‌ മാറുകയാണുണ്ടായത്‌
തന്‍റെ കൂടുകാര്‍ക്കെല്ലാം അച്ഛന്‍ ഉണ്ട്‌ തനിക്കും മാത്രം….
തന്‍റെ ആടുത്ത കൂടുകാരന്‍ സുശീലന്‌(കള്ളന്‍ സുശീലന്‍)അവന്‍റെ അച്ഛന്‍ മരിക്കാനായി
കിടന്നപ്പോള്‍ കൊടുത്തത്‌ ഒരു കൂട്ടം താക്കോല്‍ ആണ്
അതുപയോഗിച്ച്‌ ഏതു പൂട്ടും തുറക്കാം ആനായസേന.
അവനിന്ന് ഒരു ജീവിത മാര്‍ഗം കൂടിയാണ് ആ താക്കോല്‍ കൂട്ടം.

തന്‍റെ അച്ഛന്‍ എന്താണാവോ തനിക്ക്‌ തരിക…..?
ഈ ചോദ്യം എന്നും അവന്‍ അവനോട് ചോദിക്കുന്ന ഒന്നായിരുന്നു
അങ്ങനെ ഒരു നാള്‍ അമ്മ മരണത്തെ മുഖാമുഖം കാണുന്ന നിമിഷ്ങ്ളില്‍ ഒന്നില്‍
അവന് നേരെ ഒരു മേല്‍ വിലാസവും ഒരു ഫോട്ടോയും നീട്ടികൊണ്ട്‌ പറഞ്ഞു
മോനേ ഇതാണു നിന്‍റെ അച്ഛന്‍.
അത്‌ അമ്മയുടെ അവസാനത്തെ വാക്കുകളില്‍ ഒന്നായിരുന്നു

അവന്‍ അച്ഛനെ തേടി ഇറങ്ങി
പല സ്ഥലങ്ങളില്‍ പല വട്ടം അലഞ്ഞു തിരിഞ്ഞു
അവന് കിട്ടിയ മേല്‍ വിലാസം പല സ്ഥലങ്ങളിലേക്കും മാറികൊണ്ടിരുന്നു
അച്ഛന്‍ അപ്പോഴും അവന് അന്യനായി അവശേഷിച്ചു.
അങ്ങനെ ഒരിക്കല്‍ ഒരു ഇടുങ്ങിയ ബാറിന് ഉള്ളിലെ മങ്ങിയ വെളിച്ചത്തില്‍
അവന്‍ ആ മുഖം കണ്ടു..... തന്‍റെ അച്ഛന്‍!!!!

അയാള്‍ പുറത്തിറങ്ങിയ പുറകേ അവന്‍ മെല്ലെ മെല്ലെ നടന്നു
മെല്ലെ അവന്‍ വിളിച്ചു അച്ഛാ…
അയാള്‍ മെല്ലെ തിരിഞ്ഞു നോക്കി….. അപരിചിതമായ മുഖം
എങ്കിലും എവിടെയോ കണ്ടു മറന്ന പോലെ ( രക്തം രക്തതതെ തിരിച്ചറിഞ്ഞത്താവാം)
അയാള്‍ അവന്‍റെ അരികിലേക്കു നടന്നുവന്നു
ആ ഇരുട്ടിന്‍റെ മറവില്‍ മറ്റാരും അറിയാതെ
അവന്‍ കാലങ്ങള്‍ ആയി തന്‍റെ കയ്യില്‍ സൂക്ഷിച്ച ഒരു കൊച്ച് കത്തി അയാളുടെ കഴ്ുതതില്‍ ആഞ്ിറക്കി

അയാളുടെ "മോനേ" എന്നുള്ള നീല വിളി പുറത്തേക്ക്‌ കാറ്റ്‌ പോലെ
ഓഴ്ൂകി വായുവില്‍ അലിഞ്ഞു ചേര്‍ന്നു

താന്‍ എല്ലാവരില്‍ നിന്നും സ്വതന്ത്രന്‍ ആയ ഒരു സംതൃപ്തിയോടെ അവന്‍
അവിടെനിന്നും നടന്നകന്നു.

അച്ഛനും അമ്മയും ഇല്ലാത്ത ഒരു സ്വതത്ര ലോകത്തേക്ക്‌…....

അച്ചായന്‍

1 comment:

siva // ശിവ said...

ഞാനെന്തു പറയാന്‍....