Monday, February 4, 2008

പോലീസ് (ചെറുകഥ)


അയാള്‍ ഒരു സുന്ദരന്‍ ആയിരുന്നു.
അതിലുപരി ഒരു ചിരിക്കൂടുക്കയും.
ആരെയും ആകര്‍ഷിക്കാന്‍ കഴ്‌ിവുള്ള
ചിരി ആയിരുന്നു അയാള്‍ക്ക് ഉണ്ടായിരുന്നത്‌.

ജീവിതം അപ്പോഴും അയാള്‍ക്കൊരു മരീചിക ആയിരുന്നു
ഓരോ ദിവസവും യുഗങ്ങള്‍ ആയി തോന്നി അയാള്‍ക്ക്‌.
ചിരിച്ചുകൊണ്ട്‌ നടക്കുമ്പോഴും അയാളുടെ വയര്‍
മുഴ്്പട്ടിണിയില്‍ ആണ് എന്നു മറ്റാരും അറിഞ്ഞില്ല
അയാള്‍ ആരെയും അറിയിച്ചുമില്ല.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ അയാള്‍ക്ക് പോലീസ് ആയി
നിയമനം കിട്ടി. ആരുടേയോ കൃപ... അങ്ങനയെ അതിനെ അയാള്‍ കരുതിയത്‌.
പോലീസ് ആയി മാറിയപ്പോള്‍ ആണ് അയാള്‍ക്ക് മനസില്‍ ആയത്‌ അയാളുടെ
നിഷ്കളങ്കമായ ചിരി ഒരിക്കലും ഒരു പോലീസ് കാരന്‍ ചിരിക്കണ്ട ഒന്നല്ല എന്ന്.
പോലീസ് ചിരിക്കാറില്ല ആരും ചിരിക്കുന്നത് രസിക്കാറൂം ഇല്ല.

അങ്ങനെ ഉള്ള ഒരാളായി മാറാന്‍ അവന് വീണ്ടും പല കടുത്ത തീരുമാനങ്ങളും
എടുക്കേണ്ടി വന്നു. ഒടുവില്‍ അവന്‍ അവന്‍റെ ചുന്ടിനടിയിലായി ഒരു
കൂഴ്‌ി കുഴ്ിച്ചു..... സ്നേഹം കുഴ്ിച്ചു മൂടാന്‍ പോന്ന ഒരു കൂഴ്‌ി.
പിന്നീടുള്ള അവന്‍റെ എല്ലാ ചിരികളും ആ കുഴിയില്‍ വീണ് ഉടഞ്ഞ്
ആര്‍ക്കും കാണാന്‍ പറ്റാത്ത ഒന്നായി.....
അങ്ങനെ അവന്‍ ഒരു പോലീസ് കാരനും.

അച്ചായന്‍

1 comment:

ഷാനവാസ്‌ ഇലിപ്പക്കുളം said...

പോലീസുകാര്‍ക്ക്‌ പലര്‍ക്കും ചിരിക്കനറിയില്ല, അല്ലെങ്കില്‍ അതൊരു കൊലച്ചിരിയായിരിക്കും. കൊള്ളാം മാഷേ, തുടര്‍ന്നും എഴുതൂ