Tuesday, February 5, 2008

സ്നേഹം ( കവിത)


സ്നേഹിക്കാനായി മാത്രം ജനിച്ചവര്‍ ചിലര്‍
സ്നേഹിക്കാപെടുവാന്‍ മാത്രം ജനിച്ചവര്‍ മറ്റു ചിലര്‍
സ്നേഹം കൊത്ിയ്ക്കുന്നവര്‍ ചിലര്‍
സ്നേഹം എന്തെന്നറിയാത്തവര്‍ ചിലര്‍
സ്നേഹം വെറൂക്കുന്നവര്‍ ചിലര്‍
സ്നേഹം തെജിക്കുന്നവര്‍ ചിലര്‍
സ്നേഹം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില പേശുന്നവര്‍ ചിലര്‍
സ്നേഹത്തിനു വില ഇടുന്നവര്‍ ചിലര്‍
സ്നേഹത്തിനു പുതിയ മാനം കണ്ടെത്തുന്നവര്‍ ചിലര്‍
സ്നേഹിച്ചാല്‍ നക്കി കൊല്ലുന്നവര് ചിലര്‍
സ്നേഹം കണ്ടില്ല എന്നു നടിക്കുന്നവര്‍ ചിലര്‍

അങ്ങനെ അങ്ങനെ സ്നേഹത്തിന്‍റെ പല പല രൂപങ്ങള്‍
എന്‍റെ മുന്നിലായി മാറി മറയുന്നു
ഇവര്‍ക്കായി എന്‍റെ ഉള്ളിന്‍റെ
ഉള്ളില്‍ നിന്നും ഒരായിരം സ്നേഹാശംസകള്‍.........
ഹൃദയത്തിന്‍റെ ആഴ്ങ്ങളില്‍ നിന്നും എടുത്ത ഒരു കുഞ്ഞു തുള്ളി
ചോര കൊണ്ടിത ഞാന്‍ നേരുന്നു സ്നേഹിതാ നിനക്കായി
എന്‍റെ സ്നേഹശംശകള്‍

അച്ചായന്‍

Monday, February 4, 2008

പോലീസ് (ചെറുകഥ)


അയാള്‍ ഒരു സുന്ദരന്‍ ആയിരുന്നു.
അതിലുപരി ഒരു ചിരിക്കൂടുക്കയും.
ആരെയും ആകര്‍ഷിക്കാന്‍ കഴ്‌ിവുള്ള
ചിരി ആയിരുന്നു അയാള്‍ക്ക് ഉണ്ടായിരുന്നത്‌.

ജീവിതം അപ്പോഴും അയാള്‍ക്കൊരു മരീചിക ആയിരുന്നു
ഓരോ ദിവസവും യുഗങ്ങള്‍ ആയി തോന്നി അയാള്‍ക്ക്‌.
ചിരിച്ചുകൊണ്ട്‌ നടക്കുമ്പോഴും അയാളുടെ വയര്‍
മുഴ്്പട്ടിണിയില്‍ ആണ് എന്നു മറ്റാരും അറിഞ്ഞില്ല
അയാള്‍ ആരെയും അറിയിച്ചുമില്ല.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ അയാള്‍ക്ക് പോലീസ് ആയി
നിയമനം കിട്ടി. ആരുടേയോ കൃപ... അങ്ങനയെ അതിനെ അയാള്‍ കരുതിയത്‌.
പോലീസ് ആയി മാറിയപ്പോള്‍ ആണ് അയാള്‍ക്ക് മനസില്‍ ആയത്‌ അയാളുടെ
നിഷ്കളങ്കമായ ചിരി ഒരിക്കലും ഒരു പോലീസ് കാരന്‍ ചിരിക്കണ്ട ഒന്നല്ല എന്ന്.
പോലീസ് ചിരിക്കാറില്ല ആരും ചിരിക്കുന്നത് രസിക്കാറൂം ഇല്ല.

അങ്ങനെ ഉള്ള ഒരാളായി മാറാന്‍ അവന് വീണ്ടും പല കടുത്ത തീരുമാനങ്ങളും
എടുക്കേണ്ടി വന്നു. ഒടുവില്‍ അവന്‍ അവന്‍റെ ചുന്ടിനടിയിലായി ഒരു
കൂഴ്‌ി കുഴ്ിച്ചു..... സ്നേഹം കുഴ്ിച്ചു മൂടാന്‍ പോന്ന ഒരു കൂഴ്‌ി.
പിന്നീടുള്ള അവന്‍റെ എല്ലാ ചിരികളും ആ കുഴിയില്‍ വീണ് ഉടഞ്ഞ്
ആര്‍ക്കും കാണാന്‍ പറ്റാത്ത ഒന്നായി.....
അങ്ങനെ അവന്‍ ഒരു പോലീസ് കാരനും.

അച്ചായന്‍