Friday, January 25, 2008

ഓര്‍മകള്‍ (ഓര്‍മ്മ കുറിപ്പ്)


ഓര്‍മകള്‍ക്ക് മരണം ഇല്ല എന്നു കേട്ടിരിക്കുന്നു.
പക്ഷേ ആ ഓര്‍മകള്‍ മരണത്തെ കുറിച്ച്‌ ആവുമ്പോഴോ?
ഓര്‍ക്കുവാന്‍ ഒരിക്കലും,എന്തിന് ചിന്തിക്കുവാന്‍ പോലും
താല്‍പര്യപെടാത്ത നഗ്നനമായ സത്യം.

ജീവിതത്തില്‍ എവിടെയോ വെച്ചു തിരിച്ചറിഞ്ഞു.
പലപ്പോഴ്ും ആരൊക്കയോ ആണെന്ന തോന്നല്‍ പകര്‍ന്നു
കടന്നു പോയി.ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും
സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍

എപ്പോഴോ താളം തെറ്റി വന്ന കാലന്‍ അവനേയും കൂട്ടി
കടന്നു പോയി.ഒരു വാക്ക് പോലും പറയാതെ,
ഒരു നോക്കൂ പോലും തിരിഞ്ഞൊന്നു നോക്കാതെ....

ജീവിതത്തോടു തന്നെ വെറുപ്പ് തോന്നിയ കാലം
പിന്നീട് പലപ്പോഴും ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു
ജീവിതം തന്നെ. പലരും കടന്നു വന്നു വീണ്ടും.
അതുപോലതന്നെ കടന്നു പോവുകയും ചെയ്തു.
അവരാരും എന്നെ മനസിലാക്കാന്‍ ശ്രമിച്ചില്ലെ?
അതോ ഞാന്‍ അവരില്‍നിന്നും ഓടി മാറുക ആയിരുന്നോ?

ജീവിതത്തില്‍ ഇപ്പോഴും തനിച്ചാണെന്ന ഒരു തോന്നല്‍,
ഒരു പക്ഷേ പലരും കൂടെ ഉണ്ടെങ്കിലും.
ഞാന്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുക അല്ലേ?
എന്നെ മനസിലാക്കുന്ന ഞാന്‍ ‍മനസിലാക്കുന്ന
ആര്‍ക്കോ വേണ്ടി.

ഓര്‍ക്കുവാന്‍ രസം ഉള്ള ചിന്തകള്‍
അപ്പോഴും മരണത്തെ കുറിച്ചുള്ള ഓര്‍മകള്‍
എന്നെ പിന്തുടരുമോ ആവോ?
അതു തീര്‍ത്തും ഒരു ചോദ്യം മാത്രം ആണല്ലേ?
ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.

ഇപ്പോള്‍ വെറുതെ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌
ഈ ഓര്‍മകള്‍ക്ക് എന്താ മരിച്ചൂടെ?
ഒരിക്കലും പുനര്‍ ജനിക്കാത്ത വിധം മനുഷ്യ
മനസുകളില്‍ നിന്നും.

അച്ചായന്‍

Wednesday, January 23, 2008

മിഥ്യയോ അതോ സത്യമോ??( കവിത)

സത്യം എന്നുമൊരു മിഥ്യയോ
അതോ സത്യം വിദ്വാന്‍റെ ഭാക്ഷയോ?
വിദ്വാനു ഭൂഷണം മൌനം ആകയാല്‍
മൌനം എന്നും മിഥ്യആയി...
മിഥ്യ എന്നും സത്യവും.

അച്ചായന്‍

വിട ( കവിത)


സ്നേഹം ചോദിച്ചു!!!! തന്നില്ലത് ആരും.
സ്നേഹം നല്‍കി!!!! വാങ്ങകിയില്ലത് ആരും.
സ്നേഹം എന്ന വാക്ക് ആരും തിരിച്ച് അറിഞ്ഞില്ല.
എന്നെയും ആരും തിരിച്ചറിഞ്ഞില്ല.....

ഇനിയും ഒരു തഴയല്‍ താങ്ങില്ല എങ്കിലും.
അറിയാതെ സ്നേഹിച്ചിടുന്നു വെറുതെ.
അറിവിന്‍റെ ആഴ്ക്കടലില്‍ അലയുന്ന
ഭൂമിത്ന്‍ സന്തതതികളെ നിങ്ങള്‍........

സ്നേഹം തിരിച്ച് അറിഞ്ിട്‌ൂ
വിട എന്ന വാക്കു നീ അരുതേ.....
പകരം സ്നേഹം പകര്‍ന്നിട്ു
സ്നേഹിക്കുവാനും പറഞ്ിട്‌ൂ.......

അച്ചായന്‍

Tuesday, January 22, 2008

കൊതുക്‌ (കോമിക് കവിത)






ജീവിതം ജീവച്ചു തീര്‍ക്കുവാന്‍ ഒരു മൂളലുമായിതാ
അവന്‍ മെല്ലെ പറന്ന് അടുത്തിടുന്നു.. നിന്‍ അരികിലേക്ക്
ആരൊരും അറിയാതെ ഒരു തുള്ളി ചോര കൊതിച്ചവന്‍
നിന്നെ തലോടി തഴ്‌ുകൂന്നു....... പക്ഷേ നീ.....

സ്നേഹത്തിന്‍ യാതൊരു ലാഞ്ജാനവും ഇല്ലാതെ
ഒരു കുഞ്ഞു കൊതുകിനെ ഞ്ഞചെരിച്ചിടുന്നു നിന്‍ കയികളാല്‍...
തകര്‍ത്തിടുന്നു ഒരു സ്വപ്ന ജീവിതം കൂടി നീ
ആരൊരുമറിയാതെ അറിയാതെ.................


അരുതേ നിന്‍ ഈ ആറ്‌റും കുല ഇനി നീ ചെയ്യരുതെ...
സ്വപ്നങ്ങള്‍ തകര്‍ത്തിടാതെ സ്നേഹിക്കാന്‍ പടിക്കൂ്‌.
ജീവിതം യതര്‍ത്യത്തിലേക്ക് വഴ്ിമാൃികൊടുക്കു്‌.

അച്ചായന്‍

അന്ത്യ യാത്ര ( കവിത)


നീളയില് ചെളി നീര്‌ ഒഴുകുന്നുവോ അതോ?
മാനവേന്‍ മനസിലെ കപഠ്യമൊ ?

തകരുന്ന സൌഹൃദം,വളരുന്ന ജീവിതം...
സ്നേഹത്തിന്‍ തൊണികള്‍ മുങ്ങി മറയുന്നു..
കാലത്തിന്‍റെ കുതതൊഴ്‌ുക്കില്‍ ജീവിതവും..


മനസിന്‍റെ മോചനം മരണമോ അതോ?
കാലന്‍ വരുമെന്ന ഓര്‍മായോ?.....

അച്ചായന്‍.